കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദം; ഫെയ്സ്ബുക്കിന് 4.7 കോടി രൂപയുടെ പിഴ

കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ മുന്‍നിര സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫെയ്‌സ്ബുക്കിന് 4.7 കോടിയുടെ പിഴ
കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദം; ഫെയ്സ്ബുക്കിന് 4.7 കോടി രൂപയുടെ പിഴ

കാലിഫോർണിയ: കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ മുന്‍നിര സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫെയ്‌സ്ബുക്കിന് 4.7 കോടിയുടെ പിഴ. ബ്രിട്ടനാണ് പിഴ വിധിച്ചത്. ഗുരുതര നിയമ ലംഘനമാണ് ഫെയ്‌സ്ബുക്കില്‍ നിന്നുമുണ്ടായതെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഒ) വ്യക്തമാക്കി. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണ നിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്‌സ്ബുക്കിന് വിധിച്ചിരിക്കുന്നത്. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജൂലായില്‍ തന്നെ ഐസിഒ വ്യക്തമാക്കിയിരുന്നു.

2007-2014 കാലഘട്ടത്തില്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും വ്യക്തമായ അനുമതിയില്ലാതെ ആ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ അനുവദിച്ചുവെന്നും ഐസിഒ പ്രസ്താവനയിൽ പറയുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാക്കിയെന്നും പിഴത്തുക സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഐസിഓ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com