പാക്കിസ്ഥാനില്‍ തൂക്കുസഭ: നവാസ് ഫെരീഫിനെ എറിഞ്ഞു വീഴ്ത്തി ഇമ്രാന്‍ ഖാന്‍; ഏറ്റവും വലിയ ഒറ്റക്കക്ഷി

നിലവിലെ ഭരണകക്ഷിയായ പിഎംഎല്ലിന് 64 സീറ്റുകള്‍ മാത്രമാണ് നേടാനായത്
പാക്കിസ്ഥാനില്‍ തൂക്കുസഭ: നവാസ് ഫെരീഫിനെ എറിഞ്ഞു വീഴ്ത്തി ഇമ്രാന്‍ ഖാന്‍; ഏറ്റവും വലിയ ഒറ്റക്കക്ഷി

ഇസ്ലാമാബാദ്‌; പാക്കിസ്ഥാനില്‍ തൂക്കുസഭയ്ക്ക് സാധ്യത. പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാത്തതിനാലാണ് രാജ്യം തൂക്കുസഭയിലേക്ക് നീങ്ങുന്നത്. 272 സീറ്റുകളില്‍ 112 സീറ്റ് നേടി മുന്നിട്ടുനില്‍ക്കുന്ന മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്രിക് ഇ-ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാന എതിരാളിയായ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലീം ലീഗിനെ ബഹുദൂരം പിന്നിലാക്കിയാണ് ഇമ്രാന്റെ കുതിപ്പ്. 

നിലവിലെ ഭരണകക്ഷിയായ പിഎംഎല്ലിന് 64 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് 42 സീറ്റുകളാണ് നേടിയത്. സ്വതന്ത്ര്യരും ചെറുപാര്‍ട്ടിക്കാരും മികച്ച മുന്നേറ്റമാണ് നടത്തിയത്. 52 സീറ്റുകള്‍ അവര്‍ പിടിച്ചു. 

137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആര്‍ക്കും സ്വപ്‌ന സംഖ്യയിലേക്ക് എത്താന്‍ സാധിക്കാതിരുന്നതോടെയാണ് തൂക്കുസഭയ്ക്ക് സാധ്യതകല്‍പ്പിക്കുന്നത്. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് എതിരേ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് രംഗത്തെത്തി. പാക്കിസ്ഥാനില്‍ നടന്നത് തിരഞ്ഞെടുപ്പല്ല തെരെഞ്ഞെടുപ്പാണെന്ന് പിഎംഎല്‍ പറഞ്ഞത്. മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചതാണ് നിലവില്‍ പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎല്ലിന് തിരിച്ചടിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com