താലിബാന്റെ തലതൊട്ടപ്പന്‍ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍; മൗലാന സമിയുള്‍ ഹഖിന്റെ മരണം അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍

താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന നിലപാടുകളിലൂടെയാണ് 'താലിബാന്റെ തലതൊട്ടപ്പന്‍' എന്ന പേര് ഹഖ് നേടിയത്
താലിബാന്റെ തലതൊട്ടപ്പന്‍ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍; മൗലാന സമിയുള്‍ ഹഖിന്റെ മരണം അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍

കറാച്ചി; താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമിയുള്‍ ഹഖിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 82 വയസായിരുന്നു. റാവല്‍പിണ്ടിയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാത സംഘമാണ് കൊല നടത്തിയത്. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന നിലപാടുകളിലൂടെയാണ് 'താലിബാന്റെ തലതൊട്ടപ്പന്‍' എന്ന പേര് ഹഖ് നേടിയത്. 

ഇസ്‌ലാമാബാദിലെ ഒരു പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച ഹഖ് ഗതാഗതതടസം കാരണം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് മകന്‍ മകന്‍ മൗലാനാ ഹമിദുല്‍ ഹഖ് ജിയോ ടിവിയോട് പറഞ്ഞു. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഹഖിന്റെ സുരക്ഷാഭടന്‍ കൂടിയായ ഡ്രൈവര്‍ 15 മിനിറ്റ് പുറത്തുപോയ സമയമാണ് ആക്രമണമുണ്ടായത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. 

സുരക്ഷാഭടന്‍ മടങ്ങിയെത്തിയപ്പോള്‍ രക്തത്തില്‍കുളിച്ച നിലയിലായിരുന്നു ഹഖ്. പിതാവിന്റെ ശരീരത്തില്‍ നിരവധി തവണ അക്രമികള്‍ കുത്തിയ മുറിപ്പാടുകളുണ്ടെന്നും മകന്‍ ഹമിദുള്‍ പറഞ്ഞു. 985 ലും 1991 ലും സെനറ്റ് ഓഫ് പാക്കിസ്ഥാനിലെ അംഗമായിരുന്ന ഹഖ് സെനറ്റില്‍ പാക്കിസ്ഥാനിലെ ചരിത്രപരമായ ശരിയത്ത് ബില്‍ പാസാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. തീവ്ര മുസ്ലീം നിലപാടുകളിലൂടെ ശ്രദ്ധ നേടിയ രാഷ്ട്രീയ കക്ഷിയായ ജമിയത്ത് ഉലമ ഇ ഇസ്ലാം സമി യുടെ നേതാവായിരുന്നു ഹഖ്. അദ്ദേഹത്തിന്റെ കൊലപാതകത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com