പേര് മാറ്റാമെങ്കില്‍ പിന്നെ വയസ്സും കുറച്ചാലെന്താ? ; ഡേറ്റിങ് കൂടുതല്‍ കിട്ടുന്നതിനായി ജനന തിയതി മാറ്റാന്‍ അനുവദിക്കണമെന്ന് 69 കാരന്‍ 

വയസ്സ് കുറച്ച് കിട്ടുന്നതിനുള്ള നിയമ തടസ്സം ഒഴിവാക്കുന്നതിനായി പെന്‍ഷന്‍ പോലും ത്യജിക്കാന്‍ തയ്യാറായിരിക്കുകയാണ് റാറ്റ്ല്‍ബന്‍ഡ്.  എന്നാല്‍ ജനനത്തിയതി മാറ്റി നല്‍കുന്നതിനുള്ള നിയമങ്ങളില്ലെന്നും
പേര് മാറ്റാമെങ്കില്‍ പിന്നെ വയസ്സും കുറച്ചാലെന്താ? ; ഡേറ്റിങ് കൂടുതല്‍ കിട്ടുന്നതിനായി ജനന തിയതി മാറ്റാന്‍ അനുവദിക്കണമെന്ന് 69 കാരന്‍ 

ആംസ്റ്റര്‍ഡം:  പേര് മാറ്റവും ലിംഗമാറ്റവും അംഗീകരിക്കപ്പെട്ട സ്ഥിതിക്ക്‌  വയസ്സ് തിരുത്താന്‍ കൂടി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 69 കാരന്‍ കോടതിയില്‍. നെതര്‍ലന്റ് സ്വദേശിയായ എമില്‍ റാറ്റ്ല്‍ബന്‍ഡ് ആണ് തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറഞ്ഞ് കിട്ടുന്നതിനായി ജനനത്തിയതിയില്‍ മാറ്റം വരുത്താന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഡേറ്റിങ് സൈറ്റായ ടിന്‍ഡറില്‍ 69 വയസ്സെന്ന് കൊടുത്തപ്പോള്‍, നിങ്ങള്‍ക്ക് പ്രായമായെന്നും ആരും ഡേറ്റിങിന് വരാന്‍ സാധ്യതയില്ലെന്നും വെബ്‌സൈറ്റ് മറുപടി നല്‍കിയതാണ് വയസ്സാംകാലത്ത് റാറ്റ്ല്‍ബന്‍ഡിനെ കോടതി കയറ്റിയത്. തന്റെ മുഖം കണ്ടാല്‍ 49 വയസ്സേ പറയുകയുള്ളൂ. 49 കാരന് സുന്ദരമായി ഡേറ്റിങ് കിട്ടും എന്നാണ് ഇദ്ദേഹം പറയുന്നത്. 

 മോട്ടിവേഷണല്‍ സ്പീക്കറും മാധ്യമപ്രവര്‍ത്തകനുമായ റാറ്റ്ല്‍ബന്‍ഡ് സ്വയം ' ചെറുപ്പക്കാരനായ ദൈവ'മായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  തനിക്ക് 45 വയസ്സിന്റെ ശരീരമാണുള്ളതെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. 

 വയസ്സ് കുറച്ച് കിട്ടുന്നതിനുള്ള നിയമ തടസ്സം ഒഴിവാക്കുന്നതിനായി പെന്‍ഷന്‍ പോലും ത്യജിക്കാന്‍ തയ്യാറായിരിക്കുകയാണ് റാറ്റ്ല്‍ബന്‍ഡ്.  എന്നാല്‍ ജനനത്തിയതി മാറ്റി നല്‍കുന്നതിനുള്ള നിയമങ്ങളില്ലെന്നും അതിന് സാധുത ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കേസില്‍ അന്തിമ വിധി കോടതി പറയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com