ന്യൂസിലന്റിലെ വെടിവയ്പ്പ് ' ആഘോഷിച്ചു; ജീവനക്കാരനെ പുറത്താക്കി യുഎഇ നാടുകടത്തി

ഫേസ്ബുക്കില്‍ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച് പോസ്റ്റിടുകയും മുസ്ലിങ്ങളെ കുറിച്ച് മോശം കമന്റുകള്‍ നടത്തുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചു 
ന്യൂസിലന്റിലെ വെടിവയ്പ്പ് ' ആഘോഷിച്ചു; ജീവനക്കാരനെ പുറത്താക്കി യുഎഇ നാടുകടത്തി

ദുബൈ: 40 പേരുടെ മരണത്തിനിടയായ ന്യൂസിലന്‍ഡ് വെടിവയ്പ്പില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ യുഎഇ പുറത്താക്കി. ദുബൈയിലെ ട്രാന്‍സ്ഗാര്‍ഡ് കമ്പനിയിലെ ജീവനക്കാരനെയാണ് പുറത്താക്കിയത്. ഇയാളെ യുഎഇ സര്‍ക്കാര്‍ നാടുകടത്തിയതായും കമ്പനി അറിയിച്ചു. 

ഫേസ്ബുക്കില്‍ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച് പോസ്റ്റിടുകയും മുസ്ലിങ്ങളെ കുറിച്ച് മോശം കമന്റുകള്‍ നടത്തുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചു വിട്ടത്. ഏത് രാജ്യക്കാരന്‍ ആണെന്നോ, പേരോ മറ്റ് വിവരങ്ങളോ യുഎഇ ഭരണകൂടമോ കമ്പനിയോ പുറത്ത് വിട്ടിട്ടില്ല. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും അസഹിഷ്ണുത നിറഞ്ഞ പോസ്റ്റുകളും പ്രോത്സാഹിപ്പിക്കില്ലെന്നും കര്‍ശന നടപടി തുടരുമെന്നും കമ്പനി വ്യക്തമാക്കി. 

ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ വൈറ്റ് സുപ്രിമിസിസ്റ്റായ അക്രമി നടത്തിയ വെടിവയ്പ്പില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയില്‍ എത്തിയവര്‍ക്ക് നേരെ 28 കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍ നിറയൊഴിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com