എംപി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മകൾക്ക് പാൽ കൊടുക്കുന്ന ഡ്യൂട്ടി സ്പീക്കർക്ക്; ന്യൂസിലാൻഡിന് കൈയ്യടിച്ച് ലോകം 

ട​മാ​റ്റി കൊ​ഫേ പ്രസം​ഗിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുഞ്ഞിന് സ്പീ​ക്ക​ർ ട്രെ​വ​ർ മ​ല്ല​ർ​ഡ് പാ​ലു​കൊ​ടു​ത്തത്
എംപി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മകൾക്ക് പാൽ കൊടുക്കുന്ന ഡ്യൂട്ടി സ്പീക്കർക്ക്; ന്യൂസിലാൻഡിന് കൈയ്യടിച്ച് ലോകം 

വെ​ല്ലിം​ഗ്ട​ണ്‍: അച്ഛൻ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കു​മ്പോൾ കു​ഞ്ഞി​നെ പ​രി​ച​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത സ്പീക്കറിന്റെ ചിത്രമാണ് ഇ‌പ്പോൾ ട്വിറ്ററിൽ ശ്ര​‌ദ്ധേയമാകുന്നത്.  ന്യൂ​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്‍റ് അം​​ഗം ട​മാ​റ്റി കൊ​ഫേ പ്രസം​ഗിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുഞ്ഞിന് സ്പീ​ക്ക​ർ ട്രെ​വ​ർ മ​ല്ല​ർ​ഡ് പാ​ലു​കൊ​ടു​ത്തത്. 

ട്രെ​വ​ർ മ​ല്ല​ർ​ഡ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പി​താ​വി​നു​ള്ള പ്ര​സ​വ ശു​ശൂ​ശ്ര അ​വ​ധി​ കഴിഞ്ഞ് കൊ​ഫേ പാ​ർ​ല​മെ​ന്‍റി​ൽ തി​രി​ച്ചെ​ത്തി​യ ആ​ദ്യ ദി​വ​സമാണ് സംഭവം. 

"സാ​ധാ​ര​ണ സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​വ​ർ മാ​ത്ര​മേ ഇ​രി​ക്കാ​റു​ള്ളൂ. പ​ക്ഷെ ഇ​ന്ന് ഒ​രു വി​ഐ​പി ഈ ​ക​സേ​ര എ​നി​ക്കൊ​പ്പം പ​ങ്കു​വ​ച്ചു. ട​മാ​റ്റി കൊ​ഫേ​ക്കും ടി​മ്മി​നും ആ​ശം​സ​ക​ൾ", എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. സ്വ​വ​ർ​ഗാ​നു​രാ​ഗി​യായ ട​മാ​റ്റി കൊ​ഫേ ത​ന്‍റെ പ​ങ്കാ​ളി​യാ​യ ടിം ​സ്മി​ത്തി​നൊ​പ്പം ഗ​ർ​ഭ​പാ​ത്രം വാ​ട​ക​ക്കെ​ടു​ത്താ​ണു കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com