കൊക്കെയ്‌നും ലൈംഗിക ഉത്തേജകമരുന്നും അമിതമായി ഉപയോഗിച്ചു; ഷാര്‍ജ രാജകുമാരന്റെ മരണത്തിന് പിന്നിലെ കാരണം

ലണ്ടനിലെ ആഡംബര ഫ്‌ലാറ്റിലാണ് ഖ്വാസിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊക്കെയ്‌നും ലൈംഗിക ഉത്തേജകമരുന്നും അമിതമായി ഉപയോഗിച്ചു; ഷാര്‍ജ രാജകുമാരന്റെ മരണത്തിന് പിന്നിലെ കാരണം

ലണ്ടന്‍; ഷാര്‍ജ ഭരണാധികാരിയുടെ മകനും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ഷെയ്ഖ് ഖാലിദ് അല്‍ ഖ്വാസിമിയുടെ മരണം കൊക്കെയ്‌നും ലൈംഗിക ഉത്തേജന മരുന്നായ ജിഎച്ച്ബിയുടേയും അമിത ഉപയോഗത്തെ തുടര്‍ന്നാണെന്ന് കണ്ടെത്തല്‍. ലണ്ടനിലെ ആഡംബര ഫ്‌ലാറ്റില്‍ ജൂലൈ ഒന്നിനാണ് ഖ്വാസിമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതഉപയോഗമാണ് മരണകാരണമായതെന്നാണ് കോടതിയില്‍ അന്വേഷണസംഘം വ്യക്തമാക്കിയത്.

ലണ്ടനിലെ ആഡംബര ഫ്‌ലാറ്റിലാണ് ഖ്വാസിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യോഹന്‍ എസ്‌കോബാര്‍ എന്ന യുവാവിനൊപ്പമായിരുന്നു ഖ്വാസിമിന്റെ അവസാന മണിക്കൂറുകള്‍. എന്നാല്‍ ഖ്വാസിമുമായി ഇയാള്‍ക്കുള്ള ബന്ധം എന്തെന്ന് വ്യക്തമല്ല. ലൈംഗിക ഉത്തേജകമായ ജിഎച്ച്ബി അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കൊക്കെയ്ന്‍ കൂടുതല്‍ പ്രവര്‍ത്തിക്കുകയും അത് മരണത്തിന് കാരണമാവുകയുമായിരുന്നു. മരിച്ചതിന് ഒരു ദിവസം മുന്‍പാണ് ഖ്വാസിമിയെ വീടിനു പുറത്തു കാണുന്നത്. അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാന്‍ വരുന്ന യുവതിയാണ് മൃതദേഹം കണ്ടെത്തിയത്. സോഫയുടെ താഴെയായി നിലത്ത് ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

300 മില്ലി ഗ്രാം ജിഎച്ച്ബിയാണ് രക്തത്തില്‍ കണ്ടെത്തിയത്. അവസാന സമയത്ത് ഖ്വാസിമിയുടെ കൂടെയുണ്ടായിരുന്ന യുവാവില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്. ജൂണ്‍ 30 ന് രാത്രിയാണ് യോഹന്‍ ഫ്‌ലാറ്റില്‍ നിന്ന് പോകുന്നത്. മരിച്ചനിലയില്‍ കണ്ടെത്തിയ അതേ സ്ഥലത്ത് ഇരുന്ന് ഉറങ്ങുകയായിരുന്നു ഖ്വാസിമി. ആ സമയം ഖ്വാസിമി കൂര്‍ക്കംവലിക്കുന്നുണ്ടായിരുന്നെന്നും അയാള്‍ മൊഴി നല്‍കി. വിചാരണ കേള്‍ക്കാന്‍ രാജകുടുംബാംഗങ്ങള്‍ കോടതിയില്‍ എത്തിയില്ല. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ബ്രാന്‍ഡായ ഖ്വസിമിയുടെ ഉടമയാണ് ഈ 39 കാരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com