മറച്ചുവച്ചിട്ടു കാര്യമില്ല, പാകിസ്ഥാനുമേല്‍ അപായത്തിന്റെ മേഘങ്ങള്‍ പരന്നിരിക്കുന്നു: വിദേശകാര്യ മന്ത്രി

മറച്ചുവച്ചിട്ടു കാര്യമില്ല, പാകിസ്ഥാനുമേല്‍ അപായത്തിന്റെ മേഘങ്ങള്‍: വിദേശകാര്യ മന്ത്രി 
മറച്ചുവച്ചിട്ടു കാര്യമില്ല, പാകിസ്ഥാനുമേല്‍ അപായത്തിന്റെ മേഘങ്ങള്‍ പരന്നിരിക്കുന്നു: വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനുമേല്‍ അപായത്തിന്റെ മേഘങ്ങള്‍ പരന്നിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇക്കാര്യം ജനങ്ങളില്‍നിന്നു മറച്ചുവച്ചിട്ടു കാര്യമില്ലെന്ന് അദ്ദഹം പറഞ്ഞതായി സമാ ടിവിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്ന് തിരക്കിട്ടു വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഷാ മുഹമ്മദ് ഖുറേഷിയുടെ വാക്കുകള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമേല്‍ അപായത്തിന്റെ മേഘങ്ങള്‍ പരന്നിരിക്കുകയാണ്. അതില്‍ ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ വ്യോമസേന ഭീകരക്യാമ്പുകള്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെയാണ് ഖുറേഷിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.  ഇന്ത്യന്‍ ആക്രമണത്തിന് ഏതുതരത്തിലുള്ള തിരിച്ചടി നല്‍കും എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഖുറേഷി വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍ സേനാ മേധാവിമാരും ഉന്നത ഉദ്യോഗ്‌സഥരും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പാക് സൈനിക വക്താവിന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com