'എന്റെ മൃഗശാലയിലെ കുരങ്ങന്മാര്‍ ഇന്ന് തിരിച്ചു വന്നു'; വിദ്യാര്‍ത്ഥികളെ കുരങ്ങന്മാരോട് ഉപമിച്ച് അധ്യാപിക

സംഭവം വിവാദമായതോടെ അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ അവധിക്ക് വിട്ടു
'എന്റെ മൃഗശാലയിലെ കുരങ്ങന്മാര്‍ ഇന്ന് തിരിച്ചു വന്നു'; വിദ്യാര്‍ത്ഥികളെ കുരങ്ങന്മാരോട് ഉപമിച്ച് അധ്യാപിക

വാഷിങ്ടണ്‍; വിദ്യാര്‍ത്ഥികളെ കുരങ്ങുകളോട് ഉപമിച്ച അധ്യാപികയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. യുഎസിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയാണ് കുട്ടികളെക്കുറിച്ച് മോശമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ അവധിക്ക് വിട്ടു. 

'എന്റെ മൃഗശാലയിലെ കുരങ്ങന്മാര്‍ ഇന്ന് തിരിച്ചു വന്നു' എന്നാണ് അധ്യാപിക ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. ശൈത്യ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. ഞാന്‍ ക്ഷീണിച്ചു, കുരങ്ങന്മാരെ വീണ്ടും പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ കുറിച്ചിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. 

കൂടുതല്‍ അന്വേഷണത്തിനു വേണ്ടിയാണ് അധ്യാപിക നിര്‍ബന്ധിത അവധിക്ക് പറഞ്ഞുവിട്ടത്. സംഭവം ഗുരുതരമായി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com