ടാൻസാനിയൻ കപ്പലപകടം; രക്ഷപ്പെട്ടവരിൽ മലയാളിയും; ആറ് ഇന്ത്യക്കാർ മരിച്ചു

ക്രിമേയയെ റഷ്യയുമായി വേര്‍തിരിക്കുന്ന കരിങ്കടലില്‍ വച്ചുണ്ടായ ടാൻസാനിയൻ കപ്പലപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും
ടാൻസാനിയൻ കപ്പലപകടം; രക്ഷപ്പെട്ടവരിൽ മലയാളിയും; ആറ് ഇന്ത്യക്കാർ മരിച്ചു

മോസ്‌കോ: ക്രിമേയയെ റഷ്യയുമായി വേര്‍തിരിക്കുന്ന കരിങ്കടലില്‍ വച്ചുണ്ടായ ടാൻസാനിയൻ കപ്പലപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും. ഒരു മലയാളിയടക്കം നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. മലയാളിയായ ആശിഷ് അശോക് നായരാണ് രക്ഷപ്പെട്ടത്. ടാന്‍സാനിയന്‍ കപ്പലുകളായ മാസ്‌ട്രോയും കാന്‍ഡിയുമാണ് അപകടത്തിൽ പെട്ടത്. 

എണ്ണയും  ശീതീകരിച്ച പ്രകൃതി വാതകവുമായിരുന്നു കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഒരു കപ്പലില്‍ നിന്ന്  രണ്ടാമത്തെ കപ്പലിലേക്ക് ഇന്ധനം മാറ്റുന്നതിനിടെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. 

ഇന്ത്യാക്കാരെ കൂടാതെ തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 17 ഉം 15 ഉം അംഗങ്ങളാണ് കപ്പലുകളില്‍ ഉണ്ടായിരുന്നത്. മാസ്‌ട്രോ എന്ന കപ്പലിലാണ് ഇന്ത്യക്കാരായ ഏഴ് പേരും ഏഴ് തുര്‍ക്കിക്കാരും ഒരു ലിബിയക്കാരനും ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെല്ലാം തീ പടരുന്നത് കണ്ടയുടനെ കടലിലേക്ക് ചാടി. 12 പേരെ നേരത്തെ രക്ഷപെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com