ബ്രസീലില്‍ ഡാം തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി; നിരവധി പേര്‍ മരിച്ചതായി സൂചന

അണക്കെട്ട് പൊട്ടി കുത്തിയൊലിച്ചുവന്ന ചെളിയും വെള്ളവും ബ്രുമാഡിന്‍ഹോ നഗരത്തെ മൂടിയിരിക്കുകയാണ്
ബ്രസീലില്‍ ഡാം തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി; നിരവധി പേര്‍ മരിച്ചതായി സൂചന

സെപൗളോ; ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 200 ഓളം പെരെ കാണാതായി. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് മേഖലയിലാണ് വന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ നിരവധിപേര്‍ മരിച്ചിട്ടുണ്ടാവാണ് സാധ്യത. ഇതുവരെ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. 

അണക്കെട്ട് പൊട്ടി കുത്തിയൊലിച്ചുവന്ന ചെളിയും വെള്ളവും ബ്രുമാഡിന്‍ഹോ നഗരത്തെ മൂടിയിരിക്കുകയാണ്. നിരവധി പേര്‍ ചെളിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ബ്രുമാഡിന്‍ഹോയുടെ അതിന് ചുറ്റുമുള്ള മേഖലയിലേക്കും രക്ഷാപ്രവര്‍ത്തനും എത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതാണ് രക്ഷാ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നത്. 

നിരവധി വീടുകളും കൃഷിഭൂമിയും തകര്‍ന്നു. ആയിരത്തില്‍ അധികം പേരാണ് ഭവന രഹിതരായത്. ഇവരെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com