ശതകോടീശ്വരനും യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന റോസ് പെരറ്റ് അന്തരിച്ചു 

ലു​ക്കീ​മി​യ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു പെ​രോ​റ്റ്
ശതകോടീശ്വരനും യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന റോസ് പെരറ്റ് അന്തരിച്ചു 

വാ​ഷിം​ഗ്ട​ൺ: ശ​ത​കോ​ടീ​ശ്വ​ര​നും യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന റോ​സ് പെ​രോ​റ്റ് (89) അ​ന്ത​രി​ച്ചു. ലു​ക്കീ​മി​യ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു പെ​രോ​റ്റ്. അഞ്ച് മാസത്തോളമായി ചികിത്സയിലായിരുന്നു. 

ക​മ്പ്യൂ​ട്ട​ർ ഡാ​റ്റാ രം​ഗത്തെ പ്രമുഖ പേരുകളിൽ ഒന്നായ പെ​രോ​റ്റ് ര​ണ്ടു വ​ട്ടം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്. 1992ലും 96​ലു​മാണ് മ​ത്സ​രി​ച്ച​ത്. സ്വത​ന്ത്ര​നാ​യാ​ണ് ഇരുവട്ടവും അദ്ദേഹം സ്ഥാനാർത്ഥിയായത്. 

1992ലെ തിരഞ്ഞെടുപ്പിൽ 19ശതമാനം വോട്ട് നേടിയ പെരോറ്റിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. എ​തി​രാ​ളി​യാ​യ ജോ​ർ​ജ് എ​ച്ച് ഡ​ബ്ല്യു ബു​ഷി​നെ​തി​രെ ബി​ൽ ക്ലി​ന്‍റ​ൺ വിജയിച്ചപ്പോഴായിരുന്നു പെരോറ്റ് അ​മേ​രി​ക്ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​നേ​ട്ട​മു​ണ്ടാ​ക്കി​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളായത്. ക്ലി​ന്‍റ​ൺ 43.0% വോട്ടുകളും ബുഷ് 37.4% വോട്ടുകളുമാണ് അക്കുറി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com