വരുതിയിലാകാതെ കൊറോണ ; മരണം 908 ആയി ; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 97 പേരാണ് മരിച്ചത്. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40171 ആയി
വരുതിയിലാകാതെ കൊറോണ ; മരണം 908 ആയി ; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

ബീജിങ് : ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 908 ആയി. ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 97 പേരാണ് മരിച്ചത്. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40171 ആയി. ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ പുതുതായി 3062 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.


കൊറോണ ബാധിച്ച് നേരത്തെ ഹോങ്കോങിലും ഫിലിപ്പീന്‍സിലും ഒരാള്‍ വീതം മരിച്ചിരുന്നു. ഇതോടെ സാര്‍സിനെയും മറികടന്ന് കൊറോണ മരണസംഖ്യ കുതിക്കുകകയാണ്. 2003 ല്‍ പടര്‍ന്നുപിടിച്ച സാര്‍സ് രോഗബാധ മൂലം ലോകത്ത് 774 പേരാണ് മരിച്ചത്. കൊറോണ ബാധിച്ച് ചൈനയില്‍ ഒരു അമേരിക്കന്‍ പൗരനും മരിച്ചിരുന്നു.

കൊറോണ മരണനിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇന്ന് ചൈനയിലേക്ക് തിരിക്കും. വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന് അയച്ച കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തത്. കൊറോണ തടയാന്‍ ഏതുവിധത്തിലുള്ള സഹായവും നല്‍കാമെന്നാണ് മോദി അറിയിച്ചത്.

രോ?ഗബാധ മൂലം ഇത്ര അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതില്‍ നരേന്ദ്രമോദി പ്രസിഡന്റ് ഷി ജിന്‍പിങിനെ അനുശോചനം അറിയിച്ചു. ഹ്യൂബെ പ്രവിശ്യയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം ചെയ്തതിന് ചൈനീസ് അധികൃതര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com