പത്താംദിവസവും പതിനായിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍ ; പുതിയ ഹോട്ട്‌സ്‌പോട്ടായി റഷ്യ ; ഇറ്റലിയെയും ബ്രിട്ടനെയും പിന്തള്ളി മൂന്നാമത്

രോഗികളുടെ എണ്ണത്തില്‍ നിലവില്‍ അമേരിക്കയ്ക്കും സ്‌പെയിനും പിന്നിലാണ് റഷ്യ ഇപ്പോഴുള്ളത്
പത്താംദിവസവും പതിനായിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍ ; പുതിയ ഹോട്ട്‌സ്‌പോട്ടായി റഷ്യ ; ഇറ്റലിയെയും ബ്രിട്ടനെയും പിന്തള്ളി മൂന്നാമത്

മോസ്‌കോ : റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തി അനിയന്ത്രിതമായി വര്‍ധിക്കുന്നു. തുടര്‍ച്ചയായ പത്താം ദിവസവും റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്നു. ഇതോടെ ഇറ്റലിയെയും ബ്രിട്ടനെയും മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്തേക്ക് റഷ്യ എത്തി.

രോഗികളുടെ എണ്ണത്തില്‍ നിലവില്‍ അമേരിക്കയ്ക്കും സ്‌പെയിനും പിന്നിലാണ് റഷ്യ ഇപ്പോഴുള്ളത്. 2,32,243 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് മരണം താരതമ്യേന റഷ്യയില്‍ കുറവാണ്. 2116 പേര്‍ക്കാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടമായത്.

അതേസമയം വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തുന്നതുകൊണ്ടാണ് രോഗം തിരിച്ചറിയുന്നതെന്നാണ് റഷ്യന്‍ അധികൃതരുടെ വാദം. ഇതുവരെ 56 ലക്ഷം പരിശോധനകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് അധികൃതര്‍ പറയുന്നത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ലോക്ക്ഡൗണില്‍  പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മോസ്‌കോയില്‍ എല്ലാ വ്യവസായ, നിര്‍മാണ ശാലകളും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com