റഷ്യന്‍ പ്രസിഡന്റുമായി ഇടപഴകിയ ഡോക്ടര്‍ക്ക് കോവിഡ്; പുടിന് പരിശോധന

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
റഷ്യന്‍ പ്രസിഡന്റുമായി ഇടപഴകിയ ഡോക്ടര്‍ക്ക് കോവിഡ്; പുടിന് പരിശോധന


മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രസിഡന്റ്  സന്ദര്‍ശനം നടത്തിയിരുന്നു. പുടിന് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാന്‍ ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

മാസ്‌കോ കയ്യുറകളോ ഇല്ലാതെയാണ് പുടിന്‍ ഡോക്ടര്‍ക്ക് ഒപ്പം മണിക്കൂറുകള്‍ ചിലവിടുകയും ഹസ്തദാനം നല്‍കുകയും ചെയ്തത്. പ്രസിഡന്റിന് എല്ലാ ദിവസവും പരിശോധനകള്‍ ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 500 കടന്നു. 17 പേര്‍ മരിച്ചു.  121 പേര്‍ രോഗമുക്തി നേടി. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് തുടങ്ങിയിടങ്ങളില്‍ സമ്പര്‍ക്കനിയന്ത്രണം കര്‍ശനമാക്കി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com