കൊറോണ വാർത്തകർ പുറത്തുവിട്ട മാധ്യമപ്രവർത്തകനെ കാണ്മാനില്ല; 20 മണിക്കുറിലേറെയായി യാതൊരു വിവരവുമില്ല

സിറ്റിസണ്‍ ജേണലിസ്റ്റ് ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്
കൊറോണ വാർത്തകർ പുറത്തുവിട്ട മാധ്യമപ്രവർത്തകനെ കാണ്മാനില്ല; 20 മണിക്കുറിലേറെയായി യാതൊരു വിവരവുമില്ല

വുഹാൻ: കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ട ചൈനീസ് റിപ്പോർട്ടറെ കാണ്മാനില്ല. വുഹാനില്‍ നിന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ പുറം ലോകത്തെ അറിയിച്ചിരുന്ന രണ്ട് ജേണലിസ്റ്റുകളിൽ ഒരാളെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. സിറ്റിസണ്‍ ജേണലിസ്റ്റ് ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായെന്നാണ് വിവരം. 

ചെന്‍ ക്വിഷിയും ഫാങ് ബിന്നും ചേർന്നാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നു പുറത്തുവിട്ടിരുന്നത്. മൊബൈല്‍ ഫോണിലൂടെ ഇവർ സംപ്രേഷണം ചെയ്തിരുന്ന വാര്‍ത്തകള്‍ പിന്നീട് ട്വിറ്ററിലേക്കും യുട്യൂബിലേക്കും ഷെയർ ചെയ്താണ് പുറം ലോകത്തേക്കെത്തിച്ചിരുന്നത്. 

ചെന്നിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്ന വിവരം. അതേസമയം വെള്ളിയാഴ്ച മുതൽ ഫാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ച് മാത്രമാണ് പുത്തുവന്നിരുന്നത്. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വിഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നുറുകണക്കിന് ആളുകൾ ഫാങ്ങിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കമന്റുകളിലൂടെ പ്രതിഷേധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com