'ദുബായ്ക്ക് സുരക്ഷാ ഭീഷണിയില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജം'; വ്യക്തമാക്കി അധികൃതർ

'ഇറാനിയൻ സർക്കാരിന്‍റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്'
'ദുബായ്ക്ക് സുരക്ഷാ ഭീഷണിയില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജം'; വ്യക്തമാക്കി അധികൃതർ

ദുബായ്: യുഎസ്- ഇറാൻ സംഘർഷം രൂക്ഷമായതോടെ ലോകരാജ്യങ്ങൾ ഭീതിയിലാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളാണ് ഏറ്റവും ആശങ്കയിലുള്ളത്. ഇതിനിടെ ദുബായും സൗദി അറേബ്യയുമെല്ലാം ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോർട്ടുകളും വരാൻ തുടങ്ങി. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും ദുബായ്ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുബായ് മീഡിയാ ഓഫീസ്.

കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ് ഇറാന്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായ് മീഡിയാ ഓഫീസിന്‍റെ വിശദീകരണം.

ദുബായിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ് അറിയിച്ചു. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമാണ്. ഇറാനിയൻ സർക്കാരിന്‍റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com