ഇരച്ചെത്തിയ പത തെരുവിനെയാകെ വിഴുങ്ങി, ഞെട്ടിപ്പിക്കുന്ന വിഡിയോ; ട്വിറ്ററില്‍ ചര്‍ച്ചയായി കാലാവസ്ഥാ വ്യതിയാനം 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അസ്വസ്ഥതകള്‍ രേഖപ്പെടുത്തിയാണ് വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്
ഇരച്ചെത്തിയ പത തെരുവിനെയാകെ വിഴുങ്ങി, ഞെട്ടിപ്പിക്കുന്ന വിഡിയോ; ട്വിറ്ററില്‍ ചര്‍ച്ചയായി കാലാവസ്ഥാ വ്യതിയാനം 

ടലില്‍ നിന്ന് പൊങ്ങിയ പത സ്‌പെയിനിലെ ഒരു നഗരത്തെയാകെ മൂടിയ വിഡിയോ ആണ് ട്വിറ്ററില്‍ വൈറലാകുന്നത്. രാജ്യത്താകെ നാശംവിതച്ച് ഗ്ലോറിയ കൊടുങ്കാറ്റിന് പിന്നാലെയാണ് സമുദ്രത്തില്‍ നിന്ന് പത നഗര വഴികളിലേക്ക് ഒഴുകിയെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നൂറോളം റോഡുകള്‍ ഇതിനോടകം അടച്ചിട്ടുകഴിഞ്ഞു. 
 

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ശക്തമായ തിരമാല പതയെയും വഹിച്ചുകൊണ്ട് ബാഴ്‌സലോണയിലെ തെരുവുകളിലേക്ക് ഇരച്ചെത്തുന്നത് വിഡിയോയില്‍ കാണാനാകും. പലരും വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അസ്വസ്ഥതകള്‍ രേഖപ്പെടുത്തിയാണ് വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഇത് സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമല്ലെന്നും കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുതുടങ്ങി എന്നുമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. 

വീടുകളില്‍ കറന്റ് ഇല്ലാതെ ഉപ്പവെള്ളത്താല്‍ ചുറ്റപ്പെട്ട് പലരും കുടുങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷയിടങ്ങളില്‍ ഉപ്പുകേറിയതുമൂലം വലിയ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com