കോവിഡ് ശമനമില്ലാതെ ലോകം; രോഗബാധിതര്‍ 65 ലക്ഷം കടന്നു, മരണസംഖ്യ 3,87,900

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ കണ്ടെത്തി
ചിത്രം: എപി
ചിത്രം: എപി

ന്യൂയോര്‍ക്ക്:  ലോകത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു. 3,87,900 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഈ സമയപരിധിയില്‍ 4925 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയിലും ബ്രസീലുമായി 40000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം ഒരു ദിവസത്തിനിടെ 20,322 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 1081 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബ്രസീലില്‍ പുതുതായി 27,312 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ 1269 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. സ്‌പെയിനാണ് തൊട്ടുപിന്നില്‍. 2,87,406 പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ബ്രിട്ടണ്‍, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ യഥാക്രമം 2,79,856, 2,33,836, ഇന്ത്യ രണ്ടുലക്ഷത്തിന് മുകളില്‍ എന്നിങ്ങനെയാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com