കോവിഡ് ബാധിക്കാതിരിക്കാന്‍ പുടിന് പ്രത്യേക സംരക്ഷണം; സന്ദര്‍ശകര്‍ ടണലിലൂടെ കടന്നുപോകണം

പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് കൊറോണ വൈറസില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കി റഷ്യ
കോവിഡ് ബാധിക്കാതിരിക്കാന്‍ പുടിന് പ്രത്യേക സംരക്ഷണം; സന്ദര്‍ശകര്‍ ടണലിലൂടെ കടന്നുപോകണം

മോസ്‌കോ:   പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് കൊറോണ വൈറസില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കി റഷ്യ. പ്രസിഡന്റിന്റെ വസതിയില്‍ സന്ദര്‍ശനം നടത്താന്‍ വരുന്നവരെ അണുവിമുക്തമാക്കുന്ന പ്രത്യേക ടണലിലൂടെ കടത്തിവിട്ടാണ് സംരക്ഷണം ഒരുക്കിയത്.

മോസ്‌കോയ്ക്ക് വെളിയിലുളള പുടിന്റെ വസതിയിലാണ് പ്രത്യേക ക്രമീകരണം ഒരുക്കിയത്. റഷ്യന്‍ കമ്പനി പെന്‍സയാണ് ഓദ്യോഗിക വസതിയായ നോവോ- ഒഗാരിയാവോയില്‍ അണുവിമുക്തമാക്കുന്ന പ്രത്യേക ടണല്‍ സ്ഥാപിച്ചത്. മുഖംമൂടി ധരിച്ച് വേണം ഇതില്‍ പ്രവേശിക്കാന്‍. വശങ്ങളില്‍ നിന്നും മുകളില്‍ നിന്നും അണുനാശിനി തളിക്കുന്ന നിലയിലാണ് ടണലില്‍ ്ക്രമീകരണം ഒരുക്കിയത്. സന്ദര്‍ശകരുടെ വസ്ത്രങ്ങള്‍ വരെ അണുവിമുക്തമാക്കുന്ന തരത്തിലാണ് ടണലില്‍ സംവിധാനം ഒരുക്കിയത്.

നിലവില്‍ റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നിരിക്കുകയാണ്. രോഗവ്യാപനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന് പ്രത്യേക സുരക്ഷ ഉറപ്പാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com