ഴാക് ദെറിദയുടെ ഭാര്യ കൊറോണ ബാധിച്ച് മരിച്ചു

പാരിസിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം
ഴാക് ദെറിദയുടെ ഭാര്യ കൊറോണ ബാധിച്ച് മരിച്ചു

പാരിസ്: പ്രമുഖ ഉത്തരാധുനിക ചിന്തകൻ ഴാക് ദെറിദയുടെ ഭാര്യയും മനഃശാസ്ത്ര വിദഗ്ധയുമായ മാർഗരിറ്റ് കൊറോണ ബാധിച്ച് മരിച്ചു. 87 വയസായിരുന്നു. പാരിസിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം. 

ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ധ മെലനി ക്ലെയ്ൻ ഉൾപ്പെടെയുള്ളവരുടെ രചനകൾ അടക്കം ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. പാരിസിലെ സൈക്കോഅനലിസ്​റ്റ്​ സൊസൈറ്റിയിൽ നിന്നാണ് പരിശീലനം നേടുന്നത്. 1957ലായിരുന്നു ഴാക് ദറീദയും മാർ​ഗരറ്റും വിവാഹിതരായത്.  തമ്മിലുള്ള വിവാഹം. എഴുത്തുകാരൻ പിയേറെ ആൽഫെറി, ആന്ത്രോപോളജിസ്റ്റും ഫിലോസഫറുമായ ജീൻ ദറീദ എന്നിവരാണ് മക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com