കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,162 ആയി; ഇറ്റലിയിൽ മരണം പതിനായിരം കടന്നു

ഇതുവരെ മരിച്ചവരുടെ കണക്ക്  32,162 പേരാണ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,162 ആയി; ഇറ്റലിയിൽ മരണം പതിനായിരം കടന്നു

റോം: ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം 32,000 പിന്നിട്ടു.  ഇതുവരെ മരിച്ചവരുടെ കണക്ക്  32,162 പേരാണ്. വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയാണെങ്കിലും മരണസംഖ്യ മൂന്നിലെന്നും യൂറോപ്പിലാണ്.

363,766 പേർക്ക് വൈറസ് സ്ഥിരീകരിച്ച യൂറോപ്പിൽ മാത്രം 22,259 പേർ മരിച്ചു. ഏഷ്യയിൽ 3,761 മരണം റിപ്പോർട്ട് ചെയ്തു. 183 രാജ്യങ്ങളിലായി 667,090 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 1,34,700 പേർ രോഗമുക്തരായി.

യൂറോപ്പിൽ കോവിഡ് പ്രഭവകേന്ദ്രമായ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണം. 10,023 പേർ ഇറ്റലിയിൽ മരിച്ചു. 92,472 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 12,344 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്.

കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 123,781 പേർക്ക് യുഎസിൽ രോഗമുണ്ട്. മരണം 2200 പിന്നിട്ടു. ചൈനയിൽ 81,439 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 3300ലെത്തി. സ്പെയിനിൽ 6528 പേർ മരിച്ചു. ഇറാനിലും ഫ്രാൻസിലും യഥാക്രമം 2640, 2314 ആളുകളും മരിച്ചു. ഇന്ത്യയിൽ ഇതുവരെ 25 മരണം റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com