സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളെ പരിഹസിച്ചു; യുവാവ് അറസ്റ്റിൽ

സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളെ പരിഹസിച്ചു; യുവാവ് അറസ്റ്റിൽ
സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളെ പരിഹസിച്ചു; യുവാവ് അറസ്റ്റിൽ

ഷാര്‍ജ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയില്‍ നടക്കുന്ന ദേശീയ ശുചീകരണ യജ്ഞത്തെ പരിഹസിച്ച യുവാവ് അറസ്റ്റില്‍. ഷാര്‍ജ പൊലീസാണ് യുവാവിനെതിരെ നടപടിയെടുത്തത്. ഷാര്‍ജയിലെ ചില പ്രദേശങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു യുവാവിന്റെ പരിഹാസമെന്നും ഇവിടുത്തെ താമസക്കാരെയും ഈ പ്രദേശങ്ങളില്‍ നടന്നുവന്ന ശുചീകരണ പ്രവൃത്തികളെയും ഇയാള്‍ പരിഹസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയും സ്വസ്ഥ ജീവിതവും ഉറപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി അധികൃതര്‍ നടപ്പാക്കുന്ന ശുചീകരണ നടപടികളെ തടസപ്പെടുത്തുകയോ വില കുറച്ച് കാണിക്കുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സമൂഹത്തിലെ ആരെയെങ്കിലും പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

10 ദിവസത്തെ ദേശീയ ശുചീകരണ യജ്ഞമാണ് ഇപ്പോള്‍ യുഎഇയില്‍ നടന്നുവരുന്നത്. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളും റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും മെട്രോ സര്‍വീസുമൊക്കെ അണു വിമുക്തമാക്കുകയാണ്. മാര്‍ച്ച് 26ന് തുടങ്ങി മൂന്ന് ദിവസത്തെ ശുചീകരണ യജ്ഞമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഏപ്രില്‍ അഞ്ച് വരെയായി നീട്ടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com