24 മണിക്കൂറിനിടെ 20,000 ലേറെ കോവിഡ് ബാധിതര്‍ ; റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാംസ്ഥാനത്ത് ; വൈറസ് വ്യാപനകേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നുവെന്ന് മുന്നറിയിപ്പ്

കോവിഡ് രോഗവ്യാപനത്തിന്റെ പുതിയ കേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി
24 മണിക്കൂറിനിടെ 20,000 ലേറെ കോവിഡ് ബാധിതര്‍ ; റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാംസ്ഥാനത്ത് ; വൈറസ് വ്യാപനകേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നുവെന്ന് മുന്നറിയിപ്പ്

റിയോഡി ജനീറോ : കോവിഡ് രോഗവ്യാപനത്തില്‍ ബ്രസീലില്‍ സ്ഥിതി ഗുരുതരമായി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാമതെത്തി. അതിനിടെ കോവിഡ് രോഗവ്യാപനത്തിന്റെ പുതിയ കേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം  3,30,890 ആയി. റഷ്യയില്‍ 3,26,448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിന് മുന്നില്‍ അമേരിക്ക മാത്രമാണുള്ളത്. യുഎസില്‍ ആകെ രോഗികളുടെ എണ്ണം 16,45,094 ആയി. മരണം 97,647 ആയി ഉയര്‍ന്നു.

ബ്രസീലില്‍ 24 മണിക്കൂറിനിടെ 966 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണനിരക്ക് 21,048 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ 2,81,904, ബ്രിട്ടന്‍ 2,54,195 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com