നവംബര്‍ 11 മുതല്‍ ഒമാനിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം 

നവംബർ 11 മുതൽ ഒമാനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം
നവംബര്‍ 11 മുതല്‍ ഒമാനിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം 

മസ്‌കറ്റ്‌: നവംബർ 11 മുതൽ ഒമാനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. 96 മണിക്കൂറിനുള്ളിലെ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. 

വിമാനത്താവളത്തിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. ഫലം നെഗറ്റീവ് ആണെങ്കിൽ 7 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി വേണം ക്വാറന്റീൻ അവസാനിപ്പിക്കാൻ.

ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനയ്ക്ക് വിധേയരാവാത്തവർ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. 15 വയസ്സിൽ താഴെയുള്ളവർക്കു പരിശോധനയില്ല. ഇവർ നിരീക്ഷണത്തിനുള്ള റിസ്റ്റ് ബാൻഡ് ധരിക്കുകയും വേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com