12 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക വിലക്ക്; വിസ നല്‍കില്ല

12 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക വിലക്ക്; വിസ നല്‍കില്ല
12 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക വിലക്ക്; വിസ നല്‍കില്ല

അബുദാബി: സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. പാകിസ്ഥാന്‍ അടക്കമുള്ള 12 രാജ്യങ്ങളിലുള്ള പൗരന്‍മാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് യുഎഇ താത്കാലികമായി നിര്‍ത്തിവച്ചു. 

കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് പ്രധാനമായും യുഎഇ വിസ നിഷേധിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും. 

പാകിസ്ഥാനടക്കമുള്ള 12 രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തിവച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാന് പുറമെ തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കാണ് വിലക്ക്. 

ജൂണില്‍ കോവിഡ് വ്യാപനം ഉണ്ടായതിന് പിന്നാലെ യുഎഇ ഭരണകൂടം രാജ്യന്തര വിമാന സര്‍വീസുകളടക്കമുള്ള യാത്രാ സൗകര്യങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പാകിസ്ഥാനില്‍ ഇതുവരെ 3,63,380 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 7,230 മരണം. നിലവില്‍ പാകിസ്ഥാനില്‍ 30,362 ആക്ടീവ് കേസുകളുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് യുഎഇ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com