കോവിഡ് പ്രതിരോധത്തിന് രണ്ടാം വാക്‌സിന്‍; അനുമതി നല്‍കി റഷ്യ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്
കോവിഡ് പ്രതിരോധത്തിന് രണ്ടാം വാക്‌സിന്‍; അനുമതി നല്‍കി റഷ്യ

മോസ്‌കോ: മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോവിഡിനെതിരായ രണ്ടാം വാ്ക്‌സിന് അനുമതി നല്‍കി റഷ്യ. 
സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്‌സീന്‍ സ്പുട്‌നിക് 5 പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പുടിന്‍ അഭിനന്ദിച്ചു. രണ്ട് വാക്‌സിനുകളും നിര്‍മാണം വര്‍ധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്‌സിന്‍ അവര്‍ക്കും നല്‍കുമെന്നും പുടിന്‍ അറിയിച്ചു. കഴിഞ്ഞ മാസമാണു പുതിയ വാക്‌സീന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഓഗസ്റ്റില്‍ റഷ്യ ആദ്യ വാക്‌സിന് അനുമതി നല്‍കിയിരുന്നു.

സ്പുട്‌നിക് വാക്‌സിന്റെ രണ്ടുംമൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനു വേണ്ടി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിതരണക്കാരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞദിവസം കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്‍ പരീക്ഷിക്കാന്‍ യുഎഇയും തീരുമാനിച്ചിട്ടുണ്ട്. റഷ്യന്‍ ഡയറക്ടര്‍ ഇന്‍വെസ്റ്റ് ഫണ്ട്, റഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട്, യുഎഇ ഔരുഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com