മാസ്‌ക് ധരിക്കുന്നവരാണ് കോവിഡ് രോഗികളാകുന്നത്; വിചിത്രവാദവുമായി വീണ്ടും ട്രംപ്  

തെളിവുകളൊന്നുമില്ലാതെയാണ് ട്രംപിന്റെ പുതിയ അവകാശവാദം
മാസ്‌ക് ധരിക്കുന്നവരാണ് കോവിഡ് രോഗികളാകുന്നത്; വിചിത്രവാദവുമായി വീണ്ടും ട്രംപ്  

മയാമി: മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെളിവുകളൊന്നുമില്ലാതെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. മയാമിയില്‍ നടന്ന പരിപാടിക്കിടെയാണ് മാസ്‌കിനെതിരായ ട്രംപിന്റെ പുതിയ വാദം. 

കഴിഞ്ഞമാസം 26ന് വൈറ്റ് ഹൗസില്‍ നടന്ന വലിയ സമ്മേളനത്തില്‍ ധാരാളം ആളുകള്‍ പങ്കെടുത്തതിനെയും ഇതിനു പിന്നാലെ ട്രംപിനും ഭാര്യ മെലാനിയയ്ക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചും ചോദ്യമുയര്‍ന്നപ്പോഴാണ് ട്രംപ് മാസ്‌ക് ധാരികള്‍ക്കെതിരെ തിരിഞ്ഞത്. അതേസമയം വാക്‌സിന്‍ ഇപ്പോഴും പരീക്ഷണഘട്ടത്തിലായതിനാല്‍ മാസ്‌ക് ധരിക്കുന്നതാണ് രോഗം വരാതിരിക്കാനുള്ള സുപ്രധാന പ്രതിരോധ മാര്‍ഗ്ഗമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ പറഞ്ഞു. 

മാസ്‌ക് ധരിക്കുന്നതിനോട് വിമുഖത കാണിക്കുന്ന ട്രംപ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മാസ്‌ക് ധരിച്ചതിനെ പരിഹസിക്കുകയും ചെയ്തിരുന്നു. ജൂലൈ 11ന് സൈനിക ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്. എന്നാല്‍ പിന്നീടൊരിക്കല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്തപ്പോള്‍ മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com