ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു; റഷ്യയില്‍ 9 കോവിഡ് രോഗികള്‍ മരിച്ചു

ഓ​ക്‌​സി​ജ​ൻ പൈ​പ്പ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ൻ​പ​ത് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മോ​സ്കോ: ഓ​ക്‌​സി​ജ​ൻ പൈ​പ്പ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ൻ​പ​ത് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു. വ്ളാ​ഡി​കാ​വ്കാ​സി​ലെ റി​പ്പ​ബ്ലി​ക് ക്ലി​നി​ക്ക​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​പ​ക​ടം. 

സം​ഭ​വം നടക്കുമ്പോൾ 71 രോ​ഗി​ക​ൾ ഐ​സി​യു​വി​ലു​ണ്ടാ​യി​രു​ന്നു. ഓ​ക്‌​സി​ജ​ൻ ല​ഭി​ക്കാ​തെ​യാ​ണ് ഒ​ൻ​പ​തു പേ​രും മ​രി​ച്ച​ത്. വെ​ൻറി​ലേ​റ്റ​റി​ൻറെ സ​ഹാ​യ​ത്താ​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മരിച്ചത്. 

എന്നാല്‍ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരിച്ച 9 പേരുടേയും 90 ശതമാനം ശ്വാസകോശവും പ്രവര്‍ത്തനം നിലച്ചിരുന്നതായും അതിനാല്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടത് മരണ കാരണമായി പറയാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 30-40 മിനിറ്റില്‍ പ്രശ്‌നം പരിഹരിച്ചതായും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com