അഫ്ഗാന്‍ ജനതയുടെ പലായനം തുടരുന്നു; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍ (വീഡിയോ)

ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌


താലിബാന്‍ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കൂട്ടപലായനത്തിന്റെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്താവളങ്ങളില്‍ മാത്രമല്ല, അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തികളിലും ജനങ്ങള്‍ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

അഫ്ഗാന്‍-താലിബാന്‍ അതിര്‍ത്തിയായ ബോള്‍ഡക്കില്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്ത്. അതിര്‍ത്തി ഗേറ്റ് തുറക്കുന്നതും കാത്ത് ഇവര്‍ പൊരിവെയിലില്‍ ഇരിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. 

കാബൂള്‍ വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ജനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിടരുത് എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് വകവയ്ക്കാതെയാണ് ജനങ്ങള്‍ പലായനം ചെയ്യുന്നത്. 

കഴിഞ്ഞദിവസം, കാബൂള്‍ വിമാനത്താവളത്തിന് മുന്നിലെ അഴുക്കു ചാലില്‍ ഇറങ്ങിനിന്ന് തങ്ങളെക്കൂടി കൊണ്ടുപോകാന്‍ അമേരിക്കന്‍ സേനയോട് അഭ്യര്‍ത്ഥിക്കുന്ന അഫ്ഗാന്‍ ജനങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com