റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മുഴുവന്‍ യാത്രക്കാരും കത്തിയെരിഞ്ഞു

റണ്‍വെയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കടല്‍ത്തിരത്തുവച്ചാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മോസ്‌കോ: അപകടത്തില്‍പ്പെട്ട റഷ്യന്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 22യാത്രക്കാരും ആറ് ജീവനക്കാരുമാണ് മരിച്ചത്. റണ്‍വെയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കടല്‍ത്തിരത്തുവച്ചാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റഷ്യയിലെ വ്യോമയാന മന്ത്രാലയം അറിയിച്ചു. 

കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് -കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍26 വിമാനമാണ് ചൊവ്വാഴ്ച അപകടത്തില്‍പ്പെട്ടത്. ലാന്റിങ്ങിനിടെ ആശയവിനിമയം നഷ്മാവുകയും വിമാനം റെഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. 

വിമാനത്തിന്റെ പ്രധാന അവശിഷ്ടങ്ങള്‍ കടല്‍ത്തീരത്തുവച്ച് കണ്ടെത്തിയതായും മറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് കാംചാറ്റ്‌സ്‌കി ഗവര്‍ണര്‍ വഌഡിമിര്‍ സോളോഡോവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com