വിമാനയാത്രക്കിടെ പൂച്ചയ്ക്ക് മുലപ്പാല്‍ നല്‍കി യാത്രക്കാരി; അമ്പരപ്പ് 

വിമാനയാത്രക്കിടെ വളര്‍ത്തുപൂച്ചയ്ക്ക് യാത്രക്കാരി മുലപ്പാല്‍ നല്‍കുന്നത് കണ്ട് അമ്പരന്ന് മറ്റുയാത്രക്കാരും വിമാന ജീവനക്കാരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടെ വളര്‍ത്തുപൂച്ചയ്ക്ക് യാത്രക്കാരി മുലപ്പാല്‍ നല്‍കുന്നത് കണ്ട് അമ്പരന്ന് മറ്റുയാത്രക്കാരും വിമാന ജീവനക്കാരും. മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്താന്‍ വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും യാത്രക്കാരി തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ സിറാക്കൂസില്‍ നിന്ന് ന്യൂയോര്‍ക്ക് വഴി അറ്റ്‌ലാന്റയിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സിലാണ് സംഭവം. വിമാനത്തിലെ ജീവനക്കാര്‍ സംഭവം വിവരിച്ച് കൊണ്ട് ഡെല്‍റ്റ ക്രൂവിന് അയച്ച സന്ദേശം പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. 13എ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരി വളര്‍ത്തുപൂച്ചയ്ക്ക് മുലപ്പാല്‍ നല്‍കുന്നതായും നിര്‍ത്താന്‍ പറഞ്ഞിട്ടും അവര്‍ അനുസരിക്കുന്നില്ലെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

യാത്രക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ഡെല്‍റ്റ വിമാനക്കമ്പനി രൂപം നല്‍കിയ റെഡ് കോട്ട്‌സ് എന്ന കസ്റ്റമര്‍ സര്‍വീസ് വിദഗ്ധരെയാണ് ജീവനക്കാര്‍ വിവരം അറിയിച്ചത്. അറ്റ്‌ലാന്റയില്‍ വിമാനം ഇറങ്ങുമ്പോള്‍ യാത്രയില്‍ സഹകരിക്കാതിരുന്ന വളര്‍ത്തുപൂച്ചയുടെ ഉടമയുമായി സംസാരിക്കണമെന്നാണ് സന്ദേശത്തില്‍ മുഖ്യമായി പറയുന്നത്.

പുതപ്പിനുളളില്‍ മറച്ചുവച്ചാണ് പൂച്ചയ്ക്ക് മുലപ്പാല്‍ നല്‍കിയത്. ഒറ്റനോട്ടത്തില്‍ കുട്ടിക്ക് പാല്‍ കൊടുക്കുന്നു എന്നാണ് തോന്നിയത്. എന്നാല്‍ പൂച്ച കരയാന്‍ തുടങ്ങിയതോടെയാണ് സംഭവം അറിഞ്ഞതെന്ന് വിമാനത്തിലെ ജീവനക്കാരി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com