ഒരു മിനിറ്റില്‍ വേദനയില്ലാതെ മരണം, ദയാവധത്തിനുള്ള യന്ത്രത്തിന് അനുമതിയുമായി സ്വിറ്റ്‌സര്‍ലന്‍ഡ്‌

ഇതിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാൽ ഓക്സിജൻ അളവ് പെട്ടെന്നുകുറഞ്ഞ് മരണം സംഭവിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബേൺ: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവൻ ഒരുമിനിറ്റുകൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് സ്വിറ്റ്‌സർലൻഡ് നിയമാനുമതി നൽകിയതായി സൂചന. വേദനയില്ലാതെ ഒരുമിനിറ്റുകൊണ്ട് മരണം സംഭവിക്കുന്നതാണ്  ആത്മഹത്യ പോഡുകൾ. എക്സിറ്റ് ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചത്.

ശവപ്പെട്ടിയുടെ ആകൃതിയിലുള്ളതാണ് യന്ത്രം. ഇതിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാൽ ഓക്സിജൻ അളവ് പെട്ടെന്നുകുറഞ്ഞ് മരണം സംഭവിക്കും. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂൾകൂടി നിക്ഷേപിക്കും. ഒരാൾക്കായി ഉപയോ​ഗിച്ചതിന് ശേഷവും യന്ത്രം വീണ്ടും ഉപയോഗിക്കാനാവും. 

എക്സിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ഡോ ഫിലിപ്പ് നിച്ഷ്‌കേയാണ് യന്ത്രം വികസിപ്പിച്ചതിന് പിന്നിൽ. ‘ഡോക്ടർ ഡെത്ത്’ എന്ന വിളിപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ വിവിധ മനുഷ്യാവകാശസംഘടനകൾ യന്ത്രത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com