ലക്ഷ്വറി കാര്‍ പോലും മാറിനില്‍ക്കും!; വിലപിടിപ്പുള്ള പശുക്കിടാവിനെ ലേലത്തില്‍ വിറ്റത് രണ്ടര കോടിയിലധികം രൂപയ്ക്ക് 

ലക്ഷ്വറി കാറിനേക്കാള്‍ കൂടുതല്‍ തുകയാണ് പോഷ്‌സ്‌പൈസിന്  ലഭിച്ചിരിക്കുന്നത്
വിലോഡ്ജ് പോഷ്‌സ്‌പൈസ് എന്നു പേരുള്ള ഒരു വയസ്സുകാരി പശുക്കിടാവ്
വിലോഡ്ജ് പോഷ്‌സ്‌പൈസ് എന്നു പേരുള്ള ഒരു വയസ്സുകാരി പശുക്കിടാവ്

കോടികള്‍ വിലയുള്ള പശുക്കിടാവ്. കേള്‍ക്കുമ്പോള്‍ ഞെട്ടാം.... ലേലത്തില്‍ കോടിക്കണക്കിന് രൂപയുടെ മൂല്യവുമായി വാര്‍ത്തകളില്‍ നിറയുകയാണ് വിലോഡ്ജ് പോഷ്‌സ്‌പൈസ് എന്നു പേരുള്ള ഒരു വയസ്സുകാരി പശുക്കിടാവ്. രണ്ടു കോടിയിലധികം രൂപയാണ് ഇതിന്റെ മൂല്യം. യഥാര്‍ത്ഥ കണക്ക് നോക്കിയാല്‍ 2, 62, 000 പൗണ്ടാണ് (2,59,86,441 ഇന്ത്യന്‍ രൂപ )പോഷ്‌സ്‌പൈസിന്  ലേലത്തില്‍ ലഭിച്ചത്.  

ലക്ഷ്വറി കാറിനേക്കാള്‍ കൂടുതല്‍ തുകയാണ് പോഷ്‌സ്‌പൈസിന്  ലഭിച്ചിരിക്കുന്നത്. ലിമോസിന്‍ ഇനത്തില്‍പ്പെട്ട പശുക്കളുടെ വിലയില്‍ ഇതോടെ ലോക റെക്കോര്‍ഡും പോഷ്‌സ്‌പൈസ് നേടി. 2014 ലേലത്തില്‍ വിറ്റ ഗ്ലന്റോക്ക്  ഇല്യൂഷന്‍ എന്ന പശുക്കിടാവായിരുന്നു നേരത്തെ റെക്കോര്‍ഡിന് ഉടമ.1,31,250 പൗണ്ടിനായിരുന്നു ഗ്ലന്റോക്ക് ലേലത്തില്‍ പോയത്.

എല്ലാ ഇനത്തില്‍പ്പെട്ട പശുക്കളുടെയും വിലയുടെ ആകെ കണക്കെടുത്താലും യൂറോപ്പില്‍ തന്നെ ഏറ്റവുമധികം വില നേടിയിരിക്കുന്ന പശുക്കിടാവ് പോഷ്‌സ്‌പൈസാണ് . ഷ്രോപ്‌ഷെയര്‍ സ്വദേശികളായ ക്രിസ്റ്റീന്‍ വില്യംസ്, പോള്‍ ടിപ്പറ്റ്‌സ് എന്നിവരാണ് പശുക്കിടാവിനെ ലേലത്തില്‍ വച്ചത്. ലക്ഷണമൊത്ത പശുക്കിടാവായതിനാല്‍  പെട്ടെന്ന് തന്നെ പോഷ്‌സ്‌പൈസ് വാങ്ങാനെത്തിയവരുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com