ഐഫോണിലെ നഗ്നദൃശ്യങ്ങള്‍ സര്‍വീസ് സെന്ററില്‍നിന്നു ചോര്‍ന്നു; ആപ്പിളിന് കോടികളുടെ പിഴ 

വിദ്യാര്‍ഥിനി നന്നാക്കാന്‍ നല്‍കിയ ഐഫോണിലെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ജീവനക്കാര്‍ ദുരുപയോഗം ചെയ്തതിന് പ്രമുഖ മൊബൈല്‍ കമ്പനിയായ ആപ്പിളിന് കോടികളുടെ പിഴ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: വിദ്യാര്‍ഥിനി നന്നാക്കാന്‍ നല്‍കിയ ഐഫോണിലെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ജീവനക്കാര്‍ ദുരുപയോഗം ചെയ്തതിന് പ്രമുഖ മൊബൈല്‍ കമ്പനിയായ ആപ്പിളിന് കോടികളുടെ പിഴ. ആപ്പിള്‍ ഐഫോണ്‍ സര്‍വീസ് സെന്ററിലെ രണ്ടു ജിവനക്കാരാണ് യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചത്.

2016ല്‍ കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. കേടായ ഐഫോണ്‍ നന്നാക്കാന്‍ ആപ്പിള്‍ സര്‍വീസ് സെന്ററില്‍ നല്‍കിയ സര്‍വകലാശാല വിദ്യാര്‍ഥിക്കാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥിയുടെ പത്തു സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിപ്പിച്ചത്. വിദ്യാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്താണ് ആപ്പിള്‍ ജീവനക്കാര്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കൂട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ നീക്കം ചെയ്തു.

തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ആപ്പിളിന് കോടികള്‍ പിഴ ചുമത്തിയത്. യുവതി നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടി. കേസിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com