എട്ടുവയസുകാരനെ കൂറ്റൻ മുതല വിഴുങ്ങി, വയർ പിളർന്ന് പുറത്തെടുത്തു നാട്ടുകാർ; ഒടുവിൽ സംഭവിച്ചത് (വീഡിയോ)

 ഇന്തോനീഷ്യയിലെ കിഴക്കൻ കാലിമന്റാനിലാണ് ദാരുണമായ സംഭവം നടന്നത്
മുതല വിഴുങ്ങിയ എട്ടുവയസുകാരനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം
മുതല വിഴുങ്ങിയ എട്ടുവയസുകാരനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം

മുതല വിഴുങ്ങിയ എട്ടുവയസുകാരനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. പിതാവിനൊപ്പം നദീതീരത്ത് മത്സ്യബന്ധനത്തിനെത്തിയ കുട്ടിയെയാണ് മുതല ആക്രമിച്ചത്. 

 ഇന്തോനീഷ്യയിലെ കിഴക്കൻ കാലിമന്റാനിലാണ് ദാരുണമായ സംഭവം നടന്നത്. പിതാവിനൊപ്പം നദിക്കരയിലെത്തിയ എട്ടുവയസുകാരനാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിതാവിനൊപ്പം നിന്നിരുന്ന കുട്ടിയ 26 അടിയോളം നീളമുള്ള കൂറ്റൻ മുതല വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു. മുതലയുടെ മുഖത്തിടിച്ച് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല വെള്ളത്തിലേക്ക് മറഞ്ഞതോടെ നിസ്സഹായനാവുകയായിരുന്നു. 

ചവയ്ക്കാതെ വിഴുങ്ങിയതിനാൽ മുതലയുടെ വയറുകീറി കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു പ്രദേശവാസികളുടെ അഭിപ്രായം. ഉടൻതന്നെ എല്ലാവരും ചേർന്ന് മുതലയ്ക്കായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേന്നാണ് മുതലയെ കണ്ടെത്താനായത്. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മുതലയെ കണ്ടെത്തിയത്. പിടികൂടിയ ഉടൻതന്നെ മുതലയുടെ വയർ പിളർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com