വലിപ്പം 20 സെന്റിമീറ്റര്‍ വരെ മാത്രം, ശരീരത്തില്‍ 20 മനുഷ്യരെ കൊല്ലാനുള്ള വിഷം; കൊലയാളി നീരാളിയെ അറിയാതെ കൈയിലെടുത്ത് യുവതി (വീഡിയോ)

അപകടകാരിയെന്നറിയാതെ അതീവ വിഷമുള്ള ബ്ലൂറിങ്ഡ് നീരാളിയെ കൈയിലെടുത്ത് യുവതി
ബ്ലൂറിങ്ഡ് നീരാളി
ബ്ലൂറിങ്ഡ് നീരാളി

ജക്കാര്‍ത്ത: അപകടകാരിയെന്നറിയാതെ അതീവ വിഷമുള്ള ബ്ലൂറിങ്ഡ് നീരാളിയെ കൈയിലെടുത്ത് യുവതി. വിഷമേറ്റാല്‍ മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുന്ന നീരാളിയെ യുവതി കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. ഈ നീരാളിയെയാണ് യുവതി കെയിലെടുത്ത് കളിപ്പിച്ച ശേഷം തിരികെ കടലിലേക്കു വിട്ടത്. 

ഇന്തോനീഷ്യയിലെ ബാലിയിലാണ് സംഭവം. ചിത്രമെടുത്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ് അപകടകാരിയായ ജീവിയെയാണ് കൈയിലെടുത്തതെന്ന് മനസ്സിലായത്. മൂന്ന് വര്‍ഷം മുന്‍പ് ബാലിയില്‍ ഗവേഷക വിദ്യാര്‍ഥിനി ആയിരുന്നപ്പോള്‍ എടുത്ത ചിത്രം കഴിഞ്ഞ ദിവസം യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. 

സ്വര്‍ണ നിറമാണ് ഇവയുടെ ശരീരത്തിന്. തിളങ്ങുന്ന ശരീരത്തില്‍ നീല വളയങ്ങളുണ്ട്. ഇതാണ് ഇവയ്ക്ക്  ബ്ലൂറിങ്ഡ് നീരാളികള്‍ എന്ന പേരു വരാന്‍ കാരണം. ലോകത്തിലെ ഏറ്റവും വിഷമുള്ള കടല്‍ജീവികളിലൊന്നാണ്  ബ്ലൂറിങ്ഡ് നീരാളികള്‍.വലുപ്പത്തില്‍ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തില്‍ കേമന്‍മാരാണിവര്‍.12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ നീളമേ ഇവയ്ക്കുള്ളൂ. മിനുട്ടില്‍ 20 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട് ഇവയുടെ ശരീരത്തില്‍.  ഇവയുടെ കടിയേറ്റാല്‍ മിനുട്ടുകള്‍ക്കകം മരണം സംഭവിക്കും. ഇതിനെതിരെയുള്ള പ്രതിവിഷവും ലഭ്യമല്ല.

അതീവ വിഷമുള്ള ഇവ പവിഴപ്പുറ്റുകള്‍ക്കിടയിലും പാറക്കൂട്ടങ്ങള്‍ക്കിടയിലുമൊക്കെയാണ് സാധാരണയായി കാണപ്പെടാറുള്ളത്. ജപ്പാന്‍ മുതല്‍ ഓസ്‌ട്രേലിയ വരെ പസിഫിക് സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായാണ് ഇവയുടെ വാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com