വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ വിദേശത്തേയ്ക്ക് പോകേണ്ട; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത് 

വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി:  വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. വിലക്ക് ഇന്ത്യ പോലെ നിരവധി പ്രവാസികള്‍ ഉള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. യാത്രാനിരോധനം ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരും.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ടാം ഡോസ് വാക്‌സിന്‍ വിതരണത്തിന് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കുവൈത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാവിലക്ക് താമസക്കാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് ആറാഴ്ച വരെ കാത്തിരിക്കണം. ആസ്ട്രാസെനേക്ക വാക്‌സിന്‍ എടുത്തവര്‍ക്ക് നാല് മാസം വരെ കാത്തിരിക്കണം. ഏതെങ്കിലും കാരണത്താല്‍ രണ്ടാമത്തെ ഡോസ് കിട്ടാതെ വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com