രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക് പ്രവേശിക്കാം; നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക, മാര്‍ഗനിര്‍ദേശം ഇങ്ങനെ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അമേരിക്ക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അമേരിക്ക. നവംബര്‍ എട്ടുമുതല്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് അമേരിക്ക തീരുമാനിച്ചത്.

വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണം

ഒരു വര്‍ഷം മുന്‍പ് 2020 മാര്‍ച്ചിലാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യാത്രക്കാര്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തൊട്ടടുത്തുള്ള രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പോലും അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. കടുത്ത നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വരെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തല്‍.

പുതുക്കിയ നയം

ലോകത്ത് കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക നയത്തില്‍ മാറ്റം വരുത്തിയത്. രണ്ട് ഡോസ്് വാക്‌സിന്‍ സ്വീകരിച്ച വിദേശ യാത്രക്കാര്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസത്തിനകം കോവിഡ് ടെസ്റ്റ് നടത്തണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള സംവിധാനം വിമാനക്കമ്പനികള്‍ ഒരുക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com