ഇടവഴിയിലൂടെ ഹൈവേയിലേക്ക് പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറി; ട്രക്ക് നിന്ന് കത്തി- വീഡിയോ 

 അമേരിക്കയില്‍ ഹൈവേയില്‍ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ ഇടിച്ചുനിന്ന ട്രക്കിന് തീപിടിച്ചു
കാറുമായി കൂട്ടിയിടിച്ച് ട്രക്ക് നിന്ന് കത്തുന്ന ദൃശ്യം
കാറുമായി കൂട്ടിയിടിച്ച് ട്രക്ക് നിന്ന് കത്തുന്ന ദൃശ്യം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹൈവേയില്‍ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ ഇടിച്ചുനിന്ന ട്രക്കിന് തീപിടിച്ചു. ട്രക്കിന് തീപിടിച്ചപ്പോള്‍ തന്നെ പുറത്തേയ്ക്ക് ചാടാന്‍ കഴിഞ്ഞത് കൊണ്ട് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബ്ലെയിനിലാണ് സംഭവം. ഇടവഴിയില്‍ നിന്ന് ഹൈവേ ലക്ഷ്യമാക്കി വന്ന കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഹൈവേയിലൂടെ കടന്നുപോകുന്ന ട്രക്കിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടു. തൊട്ടരികിലുള്ള ഫ്‌ളൈഓവറിന്റെ സുരക്ഷാഭിത്തിയില്‍ ഇടിച്ചാണ് ട്രക്ക് നിന്നത്. ഉടനെ തന്നെ ട്രക്കിന് തീപിടിക്കുകയായിരുന്നു. തീപിടിക്കുന്ന സമയത്ത് തന്നെ പുറത്തേയ്ക്ക് ചാടിയതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com