വാക്‌സിന്‍ എടുത്തെന്ന് കള്ളം പറഞ്ഞു; സിംഗപുരില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

രുഗ്ബിര്‍ പുറത്തു കാത്തുനിന്നപ്പോള്‍ നല്ലതമ്പിയും പെണ്‍സുഹൃത്തും ബാറില്‍ പ്രവേശിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിംഗപുര്‍: ബാറില്‍ പ്രവേശിക്കുന്നതിനായി വാക്‌സിന്‍ സ്വീകരിച്ചുവെന്ന് കള്ളം പറഞ്ഞ ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക് സിംഗപുരില്‍ ജയില്‍ ശിക്ഷ. ഉദയകുമാര്‍ നല്ലതമ്പി (65), രുഗ്ബിര്‍ സിങ് (37) എന്നിവര്‍ക്കാണ് അഞ്ച് ദിവസം ജയില്‍വാസത്തിന് കോടതി ശിക്ഷിച്ചത്. 

നല്ലതമ്പി, രുഗ്ബിര്‍ സിങ് ഇയാളുടെ പെണ്‍ സുഹൃത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബിക്കിനി ബാറില്‍ പ്രവേശിക്കുന്നതിനിടെയാണ് ഇവരുടെ തട്ടിപ്പ് ആദ്യം പുറത്തായത്. കോസ്റ്റസ് ബാറില്‍ കയറാനായിരുന്നു ഇവര്‍ തീരുമാനിച്ചത്. എന്നാല്‍ അവിടെ തിരക്കാണെന്ന് കണ്ടാണ് ബിക്കിനി ബാറിലേക്ക് പോയത്. 

എന്നാല്‍ നല്ലതമ്പി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ ഹോട്ടല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ബാറിലെ അസിസ്റ്റന്‍ക് മാനേജര്‍ ഇവരെ കയറാന്‍ അനുവദിച്ചില്ല. പിന്നീട് കിരണ്‍ സിങ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി രുഗ്ബിര്‍ സിങിന്റെ വാക്‌സിനേഷന്‍ വിവരങ്ങള്‍ വച്ച് കോസ്റ്റസ് ബാറില്‍ കയറാന്‍ ഇവര്‍ തീരുമാനിച്ചു. 

രുഗ്ബിര്‍ പുറത്തു കാത്തുനിന്നപ്പോള്‍ നല്ലതമ്പിയും പെണ്‍സുഹൃത്തും ബാറില്‍ പ്രവേശിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ നേരത്തെ ബിക്കിനി ബാറില്‍ ഇവരെ പ്രവേശിപ്പിക്കാതിരുന്ന അസിസ്റ്റന്റ് മാനേജര്‍ നല്ലതമ്പിയെ തിരിച്ചറിയുകയും ഇയാള്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുയും ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. 

ഇയാളുടെ ഫോണ്‍ വാങ്ങി പരിശോധന നടത്തിയ ഹോട്ടല്‍ അധികൃതരാണ് തട്ടിപ്പ് പിടിച്ചത്. പിന്നാലെയാണ് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com