ഒറ്റ കുത്ത്, മരം വേരോടെ പിഴുതെടുത്ത് കൊമ്പൻ- വീഡിയോ 

ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം.
മരം കുത്തിമറിക്കുന്ന ആന
മരം കുത്തിമറിക്കുന്ന ആന

നകളുടെ കൗതുകം തോന്നിപ്പിക്കുന്ന നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. 

ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. ആനകൾ മരത്തിന്റെ പരുപരുത്ത തടിയിൽ ശരീരം ചേർത്ത് ചൊറിയുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയൊരു കൊമ്പൻ മരം അപ്പാടെ മറിച്ചിടുകയായിരുന്നു. തുടർന്ന് മരത്തിന്റെ മുകളിൽ കയറി ആന ഇരിക്കുന്ന ദൃശ്യങ്ങളാണ് ചിരി പടർത്തിയത്. 

12 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള ഈ വിഡിയോ ഇപ്പോൾ തന്നെ അഞ്ചര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. യോഗ് എന്ന ട്വിറ്റർ പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com