അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ഉപരോധം; യുഎസ്- ചൈന സംഘര്‍ഷം പുതിയ തലത്തിലേക്ക് 

അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ ആക്കംകൂട്ടി യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധം ഏര്‍പ്പെടുത്തി
അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി, ഫയല്‍/ എപി
അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി, ഫയല്‍/ എപി

ബീജീംഗ്: അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ ആക്കംകൂട്ടി യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധം ഏര്‍പ്പെടുത്തി. മുന്നറിയിപ്പ് ലംഘിച്ച് തായ് വാനില്‍ നാന്‍സി പെലോസി സന്ദര്‍ശനം നടത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്.

25 വര്‍ഷത്തിനിടെ ആദ്യമായി ഒരു അമേരിക്കന്‍ സ്പീക്കര്‍ തായ് വാന്‍ സന്ദര്‍ശിച്ചത് ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ഭാഗമാണ് തായ് വാന്‍ എന്നാണ് ചൈനയുടെ അവകാശവാദം. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തെ ചൈന വിലയിരുത്തുന്നത്.

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസഡര്‍ ക്രിസ് ബേണ്‍സിനെ വിളിച്ചുവരുത്തി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ പരമാധികാരത്തിലേക്കും അഖണ്ഡതയിലേക്കുമുള്ള കടന്നുകയറ്റമായി കണ്ടാണ് നാന്‍സി പെലോസിക്കും കുടുംബാംഗങ്ങള്‍ക്കും ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.നേരത്തെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കേ, 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ചൈന സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com