300 കിലോമീറ്ററിലധികം വേഗം, 15 മീറ്റര്‍ ഉയരത്തില്‍ തിരമാല; ഈ വര്‍ഷത്തെ വലിയ ആഗോള കൊടുങ്കാറ്റ്, ഭീതിയില്‍ ചൈനയും ജപ്പാനും 

ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടോക്കിയോ: ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍. കിഴക്കന്‍ ചൈന കടലിന് കുറുകെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗത. കൂടുതല്‍ ശക്തിപ്രാപിച്ചാല്‍ വേഗത 300 കിലോമീറ്റര്‍ കടക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹിന്നംനോര്‍ എന്ന് പേരിട്ടിരിക്കുന്ന ആഗോള ചുഴലിക്കാറ്റ് ജപ്പാന്റെ തെക്കന്‍ ദ്വീപുകള്‍ക്കും ചൈനയുടെ കിഴക്കന്‍ തീരങ്ങള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി 15 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയര്‍ന്നുപോകുന്നതായി യുഎസ് ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ അറിയിച്ചു.

രാവിലെ പത്തുമണി വരെ ജപ്പാന്റെ ഒകിനാവയുടെ കിഴക്ക് 230 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശയില്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രവചനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com