'ഞങ്ങളുടെ കയ്യിലും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്'; ഭീഷണിയുമായി പാക് നേതാവ്

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്
ഷാസിയ മാരി/ ചിത്രം: എഎന്‍ഐ
ഷാസിയ മാരി/ ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന് പാക് നേതാവിന്റെ ഭീഷണി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. 

''പാകിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാല്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും പിന്നാക്കം പോകില്ല'' മാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പാക്ക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്നി വിളിച്ചതിനെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി. പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് യുഎന്നില്‍ വച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ വിശേഷിപ്പിച്ചതിന് മറുപടിയായിട്ടായിരുന്നു ബിലാവലിന്റെ പ്രസ്താവന. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com