'റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ അവര്‍...': പുടിന്‍

യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈനുമായി  ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


മോസ്‌കോ: യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈനുമായും അവരെ പിന്തുണയ്ക്കുന്നവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷേ, എതിര്‍ ചേരിയിലുള്ളവര്‍ നിസ്സഹരിക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. 

'പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, അവര്‍ ചര്‍ച്ചയ്ക്ക് കൂട്ടാക്കുന്നില്ല.'- റഷ്യന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ പറഞ്ഞു. 

യുക്രൈനില്‍ ഞങ്ങള്‍ ശരിയായ പാതയിലാണ് പോകുന്നത്. രാജ്യത്തിന്റെ താത്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. ഞങ്ങളുടെ ജനതയെ സംരക്ഷിക്കാന്‍ യുദ്ധമല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.'- പുടിന്‍ പറഞ്ഞു. 

അതേസമയം, അപകടകരമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. ആയുധങ്ങളുടെ ഇടിമുഴക്കത്തെ നിശബ്ദമാക്കാനും യുക്തിരഹിതമായ യുദ്ധം ഉടനടി അവസാനിപ്പിക്കാനും കഴിയണമെന്ന് മാര്‍പാപ്പ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com