'കാര്യങ്ങൾ ഏതുനിമിഷവും കൈവിട്ടുപോകാം'; യുഎസ് പൗരൻമാർ എത്രയും പെട്ടെന്ന് യുക്രൈൻ വിടണമെന്ന് ജോ ബൈഡൻ 

റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ പോലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡൻ
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ ചിത്രം
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ ചിത്രം

വാഷിങ്ടൻ: യുക്രെയ്ൻ അധിനിവേശ ഭീഷണി ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കാര്യങ്ങൾ ഏതുനിമിഷവും കൈവിട്ടുപോകാമെന്നും യുഎസ് പൗരൻമാർ ഉടൻ യുക്രൈൻ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തു. വളരെ വ്യത്യസ്തമായ സാഹചര്യമാണെന്നും റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡൻ പറഞ്ഞു. 

ലോത്തിലെ വലിയ സൈന്യവുമായാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്, ബൈഡൻ മുന്നറിയിപ്പ് നൽകി. 

ഒരുലക്ഷത്തോളം റഷ്യൻ സൈനികർ യുക്രൈൻ അതിർത്തിക്കു തൊട്ടടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബെലാറസ് യുക്രൈനുമായി അതിർത്തി പങ്കിടുന്നുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രീമിയയിലും ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.ഏതുനിമിഷവും യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടാകാമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com