കോവിഡ് ഇനി പ്രശ്നമല്ല; മാസ്ക് വേണ്ട, സാമൂഹിക അകലവും പാലിക്കേണ്ട; നിയന്ത്രണങ്ങളെല്ലാം നീക്കി ഒരു രാജ്യം! 

കോവിഡ് ഇനി പ്രശ്നമല്ല; മാസ്ക് വേണ്ട, സാമൂഹിക അകലവും പാലിക്കേണ്ട; നിയന്ത്രണങ്ങളെല്ലാം നീക്കി ഒരു രാജ്യം! 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഒസ്ലോ: കോവിഡ് മൂന്നാം തരം​ഗത്തിന്റെ പിടിയിൽ നിന്ന് പല രാജ്യങ്ങളും മുക്തമാകുകയാണ്. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയാണ് ഓരോ രാജ്യവും. അതിനിടെ എല്ലാവിധത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സ്കാൻ‍ഡിനേവിയൻ രാജ്യം. 

നോർവെയാണ് എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുന്നത്. മാസ്ക് പോലും നിർബന്ധമല്ലെന്നാണ് പുതിയ നിർദ്ദേശം. സാമൂഹിക അകലവും ഇനി മുതൽ പാലിക്കേണ്ടതില്ല. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് 2021 ഡിസംബറിൽ നോർവെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.

കോവി‍ഡ് നിയന്ത്രണങ്ങളെല്ലാം എടുത്ത് കളയുകയാണെന്ന് പ്രധാനമന്ത്രി ജോനാസ് ഗാർ സ്‌റ്റോർ അറിയിച്ചു. കോവി‍ഡ് മഹാമാരി ഇനി നമ്മുടെ ആരോഗ്യത്തിന് പ്രധാന ഭീഷണിയല്ല. 

ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് 2021 ഡിസംബറിൽ നോർവെ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായും നോർവെ മാറി.

ശനിയാഴ്ച മുതൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും മൂന്നടി സാമൂഹികാകലം പാലിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണവശാൽ രോഗം പിടിപെടുന്നവർ നാല് ദിവസം മാത്രം വീട്ടിൽ നിരീക്ഷണത്തിൽ കഴിണമെന്നാണ് പുതുക്കിയ മാർഗ നിർദേശം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ പരിശോധനാ ഫലമോ ഇല്ലാതെ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇനി നോർവെയിലേക്ക് പ്രവേശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com