ഹെലികോപ്റ്ററിന്റെ ബ്ലേഡില്‍ കുടുങ്ങി 21കാരന് ദാരുണാന്ത്യം

ഗ്രീസില്‍ ബ്രീട്ടീഷ് വിനോദസഞ്ചാരിയായ 21കാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏതന്‍സ്:  ഗ്രീസില്‍ ബ്രീട്ടീഷ് വിനോദസഞ്ചാരിയായ 21കാരന് ദാരുണാന്ത്യം. ഹെലികോപ്റ്ററിന്റെ ബ്ലേഡില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞദിവസം സ്വകാര്യ വിമാനത്താവളത്തില്‍ മറ്റു യാത്രക്കാര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഹെലികോപ്റ്ററിന് പിന്നിലെ പ്രൊപ്പല്ലറിലാണ് യുവാവ് കുടുങ്ങിയത്. പ്രൊപ്പല്ലര്‍ കറങ്ങുന്നത് അറിയാതെ ഹെലികോപ്റ്ററിന്റെ പിന്നിലേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബെല്‍ 407 ഹെലികോപ്റ്ററിലാണ് യുവാവ് യാത്ര ചെയ്തത്. മൈക്കോനോസില്‍ നിന്ന് ഏതന്‍സ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ സംഘത്തിന്റെ മടക്കയാത്രയ്ക്കിടെയാണ് സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com