അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; അലബാമയിലെ പള്ളിയില്‍ വെടിയുതിര്‍ത്ത് അക്രമി; ഒരു മരണം

സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വെടിവെപ്പുണ്ടായത്
അലബാമയിലെ പള്ളിയില്‍ വെടിവെപ്പ്/വീഡിയോ ദൃശ്യം
അലബാമയിലെ പള്ളിയില്‍ വെടിവെപ്പ്/വീഡിയോ ദൃശ്യം

അലബാമ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

വെടിയുതിര്‍ത്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റാവിയ ഹില്‍സിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വെടിവെപ്പുണ്ടായത്. പള്ളിയില്‍ രാത്രി ഭക്ഷണം നല്‍കുന്ന സമയത്താണ് സംഭവം. 

വ്യാഴാഴ്ച വൈകുന്നേരം 6.22നാണ് വെടിവെപ്പ് നടന്നതായി തങ്ങള്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നു. രണ്ടിലധികം പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com